പ്രൊഫഷനല്‍ കോളേജ് പ്രവേശനകാലം കേരളത്തില്‍ സ്വാശ്രയചിന്തയുടെ കാലമാണു്. നമ്മുടെ ചിന്താശീലം കഴിഞ്ഞ കുറേക്കാലമായി ആചരിച്ചു വരുന്ന പതിവു് ഇത്തവണയും തെറ്റിയില്ല. ഓണക്കാലത്തു് മാവേലിയെന്നപോലെ ഇതും ഒഴിവാക്കാനാവാത്ത ആചാരമായിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, പുതിയ കാലത്തിനു് അതിന്റെ ഫോലോര്‍ ഉണ്ടാകും എന്നു ഫോലോറിസ്റ്റുകള്‍ പറയുന്നതു് ഇതൊക്കെ മനസ്സില്‍ കണ്ടിട്ടാകാം. ചില ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതചര്യകള്‍ ഇവയെല്ലാം ചേരുന്ന ഒരു വ്യവസ്ഥയെ സംസ്കാരം എന്നു വിളിക്കുന്നുവെന്നാണെങ്കില്‍ ഇതു് നവകേരളസംസ്കാരത്തിന്റെ മുഖമുദ്രയായ അനുഷ്ഠാനമാണു് എന്നു് പറഞ്ഞാലും തെറ്റില്ല.
ഓര്‍മ്മ സംഗീതം ലേഖനം വായന കവിത | കഥ കാഴ്ച |