തുഗ്ലക്ക് രാജാവും കേരളത്തിലെ വിദ്യാലയഭരണവും
കേരളത്തില്
വീണ്ടും വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള ചൂടുപിടിച്ച തര്ക്കങ്ങള്
തുടങ്ങിയിരിക്കുന്നു. സ്കൂള് പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചും
ഉന്നതവിദ്യാഭ്യാസരംഗത്ത് കോളേജുകള് ക്ലസ്റ്ററുകളായി തിരിച്ച്
ഭരിക്കുവാനുള്ള ഉന്നതവിദ്യാഭ്യാസകൗണ്സിലിന്റെ തീരുമാനവുമാണ് ഇപ്പോഴത്തെ
തര്ക്കങ്ങള്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പ്രൊഫഷനല് കോളേജ്
പ്രവേശനം വിദ്യാര്ത്ഥികളെ കണ്ണീരുകുടിപ്പിച്ചും അയല്സംസ്ഥാനത്തെ
കോളേജുകള് തന്നെ ശരണം എന്ന അവസ്ഥയിലെത്തിച്ചും കൈകാര്യം ചെയ്തതിനു തൊട്ടു
പിന്നാലെ വന്ന ഈ പരിഷ്കരണനിര്ദ്ദേശങ്ങളുടെ വിശദാംശങ്ങളിലേക്ക്
പോകുംമുമ്പ് തന്നെ പഴയ മുഹമ്മദ് ബിന് തുഗ്ലക്കിന്റെ ആത്മാവിനെ
ഉപാസിക്കുന്നവര് ഇതിനു പിറകിലുണ്ടെന്നു കരുതാവുന്ന വിധത്തില്
യുക്തിശൂന്യവും പരിഹാസ്യവുമാണ് കാര്യങ്ങളുടെ അവസ്ഥ എന്നു തോന്നും.
വിശദാംശങ്ങളിലേക്ക് കടന്നാലോ വലിയ സിദ്ധാന്തവായാടിത്തവും പെരുത്ത
പിടിപ്പുകേടും അതിലപ്പുറം കടുത്ത നിര്ല്ലജ്ജതയുമാണ് നമ്മുക്ക് കാണാനാവുക.
ഓര്‍മ്മ വര്‍ത്തമാനം സിനിമ സമകാലികം ലേഖനം പുസ്തകം വായന ജീവിതം നിരീക്ഷണം കഥ | കവിത കാഴ്ച |
No comments:
Post a Comment