ആത്മീയാചാര്യന്മാരും കുറ്റവാളികളും
തര്ജ്ജനി പ്രവര്ത്തകര്
കേരളത്തില് സന്ന്യാസികള്ക്കെതിരെ മാദ്ധ്യമങ്ങളും പോലീസും രാഷ്ട്രീയപാര്ട്ടികളും പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ന്യാസികളാകട്ടെ ജനരോഷത്തില് നിന്നും രക്ഷപ്പെടുവാന് തങ്ങളുടെ സ്ഥിരം താവളങ്ങളില് നിന്നും മാറിനില്ക്കുകയാണ്. ചില സന്ന്യാസിമാരെ ന്യായീകരിച്ച് ഭക്തര് പത്രസമ്മേളനത്തിന് എത്തുന്നു. പരാതിയുണ്ടെങ്കില് അന്വേഷിക്കും എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അറിയിക്കുന്നു. നിയമം കയ്യിലെടുക്കരുത് എന്ന് അദ്ദേഹം യുവജനസംഘടനകളെ ഉപദേശിക്കുകയും ചെയ്യുന്നു. കേരളമന്ത്രിസഭയുടെ രണ്ടാം വാര്ഷികത്തിന്റെ പശ്ചാത്തലമായി മാദ്ധ്യമങ്ങളില് നിറഞ്ഞു നില്ക്കുന്ന ഇത്തരം വാര്ത്തകളുടെ ഇടയില് മുങ്ങിപ്പോയ ചില സങ്കടകഥകളുണ്ട്.
സംസ്കാരം നാടകം സമകാലികം സിനിമ വാര്ത്ത കവിത | കഥ നോട്ടീസ് ബോര്ഡ് കാഴ്ച |
No comments:
Post a Comment