
കലോത്സവങ്ങളുടെ കാലം ആരംഭിക്കുകയായി. കേരളോത്സവം, സ്കൂള്‍ കലോത്സവം എന്നിങ്ങനെ കേരളത്തിലുടനീളം ഉത്സവമായി കലാവതരണങ്ങള്‍ നടക്കും. കേരളോത്സവത്തിനു് പകിട്ടു കുറഞ്ഞു പോയിരിക്കുന്നു. സ്കൂള്‍കലോത്സവത്തില്‍ കലാതിലകവും പ്രതിഭവും വേണ്ട എന്നു നിശ്ചയിച്ചതിനാല്‍ അവിടെയും വലിയ താരോദയങ്ങള്‍ കാണാനില്ല. കലോത്സവമാന്വലുകളിലെ വ്യവസ്ഥകളുടെ ലംഘനവും പക്ഷപാതിത്വവും ആരോപിച്ചു് കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ എന്നാലും കുറവു വന്നിട്ടില്ല. ഇതെല്ലാം പഴങ്കഥകളാക്കി ടെലിവിഷനിലെ റിയാലിറ്റി ഷോകള്‍ പുതിയ വിധിനിര്ണ്ണയവ്യവസ്ഥകള് അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. എസ്എം.എസ് ജനാധിപത്യമാണു് അവിടെ വിജയികളെ നിശ്ചയിക്കുന്നതു് എന്നാണു് സങ്കല്പം.
സംസ്കാരം നിരീക്ഷണം സാങ്കേതികം പുസ്തകം വാര്‍ത്ത കവിത | കഥ കാഴ്ച |