Saturday, September 13, 2008

നിങ്ങളുടെ സ്വന്തം അഗ്രഗേറ്റര്‍

വൈകിയാണെങ്കിലും ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

അഗ്രഗേറ്ററുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വരുന്ന കാലതാമസം സംബന്ധിച്ചാണ്. ചിലപ്പോള്‍ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്തതേയില്ല എന്നതും. ചിന്തയിലെ ബ്ലോഗ് അഗ്രഗേറ്ററില്‍ ഇനി ഈ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഈ അഗ്രഗേറ്റര്‍ ഇനി നിങ്ങള്‍ക്ക് തരുന്നു!

ഇനി മുതല്‍ നിങ്ങളുടെ പുതിയ പോസ്റ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചിന്തയിലെ അഗ്രഗേറ്ററില്‍ ചേര്‍ക്കാവുന്നതാണ്. അതും നിങ്ങളുടെ ഒരു മൌസ് ക്ലിക്കിലൂടെ...

നിങ്ങളുടെ ഓരോ ബ്ലോഗുകള്‍ക്കും, ചിന്തയില്‍ ഒരു പ്രൊഫൈല്‍ പേജ് ഉണ്ടായിരിക്കും. ഈ പേജില്‍ ബ്ലോഗിന്റെ പേരും ഒരു ചെറിയ കുറിപ്പും ഏറ്റവും പുതിയ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും ഉണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, ഈ പേജില്‍ "Refresh Feed" എന്നൊരു ലിങ്ക് ഉണ്ടാകും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് ഉടനടി ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടും.

പ്രൊഫൈല്‍ പേജിന്റെ ഉദാഹരണത്തിനായി, ഈ ലിങ്ക് കാണുക: തര്‍ജ്ജനി ബ്ലോഗ് പ്രൊഫൈല്‍ പേജ്

പുതിയ പോസ്റ്റുകള്‍ അഗ്രഗേറ്ററില്‍ ചേര്‍ക്കുന്നത് എങ്ങനെ?

  • നിങ്ങളുടെ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷം, ചിന്തയിലെ ബ്ലോഗ് പ്രൊഫൈല്‍ പേജില്‍ വരിക.

  • "Refresh Feed" ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ബ്ലോഗ് പ്രൊഫൈല്‍ പേജ് എങ്ങനെ കണ്ടെത്താം?

  • ചിന്ത.കോം അഗ്രഗേറ്റ് ചെയ്യുന്ന ബ്ലോഗുകളുടെ ഒരു ബ്ലോഗ് റോള്‍ ഇവിടെ കാണാവുന്നതാണ്: മലയാളം ബ്ലോഗ് റോള്‍

  • ഈ പേജിലെ സെര്‍ച്ച് ബോക്സില്‍ നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്

  • പ്രൊഫൈല്‍ പേജ് കണ്ടെത്തിയാലുടന്‍ അത് നിങ്ങളുടെ ബൌസറിന്റെ ബുക്ക്മാര്‍ക്ക് ലിങ്കില്‍ ചേര്‍ക്കുക. ഓരോ തവണയും പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷം ബുക്ക്മാര്‍ക്ക് ലിങ്കില്‍ നിന്ന് ഈ പ്രൊഫൈല്‍ പേജിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്ത് ചെയ്യണം?
ഈ ബ്ലോഗ് റോളില്‍ മലയാളത്തിലെ എല്ലാ ബ്ലോഗുകളും ലിസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസങ്ങളായി പുതിയ പോസ്റ്റുകള്‍ ചെയ്തിട്ടിലാത്ത ബ്ലോഗുകളെ താത്കാലികമായി ബ്ലോഗ് റോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യപ്പെടാത്ത ബ്ലോഗുകള്‍ ചേര്‍ക്കുന്നതിന്, ദയവായി paul@ചിന്ത.കോം എന്ന വിലാസത്തിലേക്ക് ബ്ലോഗിന്റെ ലിങ്ക് അയച്ചു തരിക. ഇവിടെ ഒരു കമന്റിട്ടാലും മതിയാകും

ഇനി നിങ്ങളുടെ ബ്ലോഗിന്റെ പ്രൊഫൈല്‍ പേജ് കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... : മലയാളം ബ്ലോഗ് റോള്‍


അപ്ഡേറ്റ് : 17/10/2008
ഈ ബ്ലോഗ് പോസ്റ്റിലെ കമന്റ് ഓപ്ഷന്‍ സ്പാം ശല്യം കാരണം അടച്ചിടുന്നു. ഇനി ബ്ലോഗ് റോളില്‍ ഇല്ലാത്ത ബ്ലോഗുകളുടെ ലിങ്ക് editor@chintha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചു തരിക.

Saturday, September 06, 2008

തര്‍ജ്ജനി സെപ്റ്റംബര്‍ 2008

കോരനു് കുമ്പിളില്‍ സെസ്സ്
തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഓണം പിറന്നാലും കോരനു് കുമ്പിളില്‍ കഞ്ഞി എന്നതു് മലയാളത്തിലെ ഒരു പഴംചൊല്ലാണു്. കാണം വിറ്റും ഓണമുണ്ണണം എന്ന ഒരു നിര്‍ദ്ദേശവും ഓണത്തിന്റെ ഭാഗമായി മലയാളിസമൂഹം പരമ്പരാഗതമായി കൈമാറി വന്നിട്ടുണ്ടു്. ചൊല്ലുകള്‍ പഴയതായാലും പുതിയതായാലും അതൊന്നും അലംഘനീയപ്രമാണങ്ങളല്ല. പക്ഷെ, ഈ ഓണക്കാലത്തു്, ഈ ചൊല്ലുകള്‍ നമ്മുടെ ആലോചനയില്‍ കൊണ്ടുവരുന്നതു് പതിവുപോലെ ഓണത്തെക്കുറിച്ചുള്ള മഹനീയങ്ങളായ സ്വപ്നങ്ങളല്ല. ആഘോഷങ്ങളൊക്കെ സമ്പന്നരായ ഒരു ന്യൂനപക്ഷം ആഘോഷിക്കുകയും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യം കിനാവുകളില്‍ സമാശ്വാസം കൊള്ളേണ്ടിവരികയും ചെയ്യുന്നതിലുള്ള അമര്‍ഷം കാലാകാലങ്ങളിലായി പലതരം പ്രതിഷേധങ്ങളിലൂടെ നാം ആചരിച്ചുവന്നതാണു്. ഒടുവില്‍ ഇത്തരം ആചരണങ്ങള്‍, ആത്മാവു് നഷ്ടപ്പെട്ട വെറും അനുഷ്ടാനങ്ങളായി അധ:പതിച്ചുപോയി എന്നതും വാസ്തവം. ഗൃഹാതുരത്വവും സ്വപ്നങ്ങളും മൊത്തമായി വിപണനം ചെയ്യപ്പെടുന്ന ഓണക്കാലം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചില വസ്തുതകളാണു് ഇതു് കുറിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്നതു്.

തുടര്‍ന്ന് വായിക്കുക...

സംസ്കാരം
പി. മാധവന്‍
വര്‍ത്തമാനം
പാമ -അഴകരശന്‍
സമകാലികം
സി. ജെ. ജോര്‍ജ്ജ്
പുസ്തകം
കെ. നാരായണചന്ദ്രന്‍
സുനില്‍ കൃഷ്ണന്‍, അല്‍ഹസ
വായന
സിനിമ
വിനോദ് മങ്കര
നിരീക്ഷണം
ടി. വി. സുനീത
കവിത
രാജു ഇരിങ്ങല്‍
ഷാനവാസ് കൊനാരത്ത്
ജയദേവ് കൃഷ്ണന്‍
സന്തോഷ് പാലാ
പ്രമോദ് ബാലുശ്ശേരി
വി. കെ. ദീപന്‍
കഥ
സി . ശകുന്തള
സുജിത്‌.ജെ
കൃഷ്ണകുമാര്‍ മാരാര്‍
ബിനു ആനമങ്ങാട്
കാഴ്ച
തുളസീദാസ്
ഉന്മേഷ് ദസ്തഖിര്‍
ശ്രീലാല്‍ പി. പി.
ശ്രീനി ശ്രീധരന്‍

Ratings