Monday, August 03, 2009

തര്‍ജ്ജനി ആഗസ്റ്റ്‌ 2009

പ്രൊഫഷനല്‍ കോളേജ് പ്രവേശനകാലം കേരളത്തില്‍ സ്വാശ്രയചിന്തയുടെ കാലമാണു്. നമ്മുടെ ചിന്താശീലം കഴിഞ്ഞ കുറേക്കാലമായി ആചരിച്ചു വരുന്ന പതിവു് ഇത്തവണയും തെറ്റിയില്ല. ഓണക്കാലത്തു് മാവേലിയെന്നപോലെ ഇതും ഒഴിവാക്കാനാവാത്ത ആചാരമായിക്കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, പുതിയ കാലത്തിനു് അതിന്റെ ഫോലോര്‍ ഉണ്ടാകും എന്നു ഫോലോറിസ്റ്റുകള്‍ പറയുന്നതു് ഇതൊക്കെ മനസ്സില്‍ കണ്ടിട്ടാകാം. ചില ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതചര്യകള്‍ ഇവയെല്ലാം ചേരുന്ന ഒരു വ്യവസ്ഥയെ സംസ്കാരം എന്നു വിളിക്കുന്നുവെന്നാണെങ്കില്‍ ഇതു് നവകേരളസംസ്കാരത്തിന്റെ മുഖമുദ്രയായ അനുഷ്ഠാനമാണു് എന്നു് പറഞ്ഞാലും തെറ്റില്ല.

തുടര്‍ന്നു വായിക്കുക...

ഓര്‍മ്മ
ഷംസുദീന്‍
സംഗീതം
രാംദാസ് മേനോന്‍
അശ്വതിതിരുനാള്‍ രവിവര്‍മ്മ
ലേഖനം
ഒ.കെ. സുദേഷ്‌
രാജീവ് ചേലനാട്ട്
വായന
പി.ജെ.ജെ.ആന്റണി
കവിത
ഡി യേശുദാസ്
കെ എം ഷെറീഫ്‌
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
ടി.എ. ശശി
ഹേനാ രാഹുല്‍
അനൂപ് ചന്ദ്രന്‍
ബാബു രാമചന്ദ്രന്‍
കഥ
സുനില്‍ ചിലമ്പശ്ശേരില്‍
ജോസഫ് തെരുവന്‍
സുരേഷ്‌ ഐക്കര
കാഴ്ച
ഭാഗ്യനാഥന്‍

Saturday, July 04, 2009

തര്‍ജ്ജനി, ജുലായ് 2009


നിങ്ങള്‍ ആരുടെ ചേരിയില്‍ എന്ന ചോദ്യം സാഹിത്യകാരന്മാരോട് പണ്ട് ചോദിച്ചിരുന്നു. അതു് അഖിലലോക ചോദ്യമായിരുന്നു. കേരളത്തിലും സാഹിത്യകാരന്മാരോട് ആ ചോദ്യം ചോദിക്കപ്പെട്ടു. ഓരോരുത്തരും പല ചേരികളിലായാണ് നിലയുറപ്പിക്കുന്നതെന്നും അത്തരം ചേരികള്‍ ചില പ്രത്യേകപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ഈ ജ്ഞാനം സാഹിത്യകാരന്മാര്‍ക്കു് നല്കിയതു് രാഷ്ട്രീയക്കാരായിരുന്നു; ഇടതുപക്ഷക്കാര്‍. കൃത്യമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാര്‍. അതുവരെ പൂവും പൂങ്കാവനവും സൗന്ദര്യവും ഭാവനാസ്വര്‍ഗ്ഗവുമായിക്കഴിഞ്ഞ സാഹിത്യകാരന്മാര്‍ അതില്‍പ്പിന്നെയാണു് ചേരിതിരിവു് നടത്തുകയും ചേരിപ്പോരു് തുടങ്ങുകയും പുരോഗമനസാഹിത്യകാരന്മാരാവുകയുമൊക്കെ ചെയ്തതു്. പക്ഷെ, ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം കിട്ടിയതോടെ പുരോഗമനസാഹിത്യകാരന്മാരുടെ ഇടയില്‍ ചേരിപ്പോരുണ്ടാവുകയും അവര്‍ കൂട്ടം പിരിയുകയും ചെയ്തവെന്നു് ചരിത്രപുസ്തകത്തില്‍ വായിക്കാം. ചേരിപ്പോരിനു് കാരണം സാഹിത്യത്തില്‍ രൂപമാണോ ഭാവമാണോ പ്രധാനം എന്ന ചോദ്യമായിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വല്ലതും ചര്‍ച്ചയെ്ക്കടുത്താല്‍ ചേരിപ്പോരു് നടന്നു് തകര്‍ന്നുപോകുന്നതാണോ സാഹിത്യകാരന്മാരുടെ സഖ്യം? സാഹിത്യമല്ലാത്ത കാര്യത്തിന്റെ പേരില്‍ മാത്രമേ അവര്‍ക്കു് യോജിച്ചു നില്ക്കാനാവുകയുള്ളൂ എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്.

തുടര്‍ന്നു വായിക്കുക...

മറുപക്ഷം
പി. പ്രേമചന്ദ്രന്‍
ഓര്‍മ്മ
തുഷാര. കെ.ടി
ഹരികുമാര്‍ ചങ്ങമ്പുഴ
ഹേനാ രാഹുല്‍
ലേഖനം
എന്‍. രേണുക
പുസ്തകം
വാര്‍ത്ത
വര്‍ത്തമാനം
സുധീഷ് കമ്മത്ത്
കവിത
മേരി ലില്ലി
കെ.ജി.സൂരജ്‌
ദേവസേന
ദീപ ബിജോ അലക്സാണ്ടര്‍
ഡോ: ബി.ഉഷാകുമാരി
കഥ
പി.ജെ.ജെ.ആന്റണി
റീനി മമ്പലം
വി. പി. ഗംഗാധരന്‍
കാഴ്ച
സിബി പുല്പള്ളി

Saturday, June 06, 2009

തര്‍ജ്ജനി, ജൂണ്‍ 2009

തഞ്ചാവൂരില്‍ തമിഴു് സര്‍വ്വകലാശാലയുണ്ടു്, കുപ്പത്തു് തെലുഗു് സര്‍വ്വകലാശാലയുണ്ടു്, എന്തിനു്, കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ടു്. എന്നിട്ടും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്നു് നമ്മുടെ സാംസ്കാരികനായകന്മാര്‍ക്കു് തോന്നാതിരിക്കാന്‍ കാരണമെന്താണു്? മലയാളത്തിനു് സര്‍വ്വകലാശാല വേണം എന്നു് ഇതു വരെ ആരും പറയാതെയല്ല. പക്ഷേ അതെല്ലാം മലയാളവാരം കൊണ്ടാടുമ്പോള്‍ മലയാളം രണ്ടാം ഭാഷയാണ് ഇപ്പോഴും നമ്മുക്കു് എന്ന പോലെ ഒരു പരിഭവം പറച്ചില്‍ മാത്രമായിരുന്നു. പോയാലൊരു വാക്കു്, കിട്ടിയാല്‍ ഒരാന എന്ന മട്ടില്‍‍. അത്ര കടുത്ത ഭാഷാഭ്രാന്തില്ലാത്തവരായതിനാല്‍ മലയാളികളാരും അതു് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ. എന്നാലും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്ന വാദം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ടു്. പാഠ്യപദ്ധതിയില്‍ മലയാളം പ്രാന്തവത്കരിക്കപ്പെടുകയോ പടിയിറക്കപ്പെടുകയോ ചെയ്യുന്ന നടപ്പുസാഹചര്യത്തില്‍ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരു വിഭാഗമാണു് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നതു്. കേരളത്തില്‍ ഓരോ ജില്ലയിലും മലയാളവേദി രൂപീകരിച്ചു് പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘം ഉന്നയിക്കുന്ന വാദം എന്ന നിലയില്‍ മുന്‍കാലത്തെ വെറും പറച്ചിലിന്റെ കൂട്ടത്തില്‍ കളയേണ്ടതല്ല ഇത്. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഇന്നു് സര്‍വ്വകലാശാലാവാദത്തിന്റെ പക്ഷത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടു്.

Read more...

ലേഖനം
ലാസര്‍ ഡിസില്‍വ
സംഗീതം
കെ. പി. രമേഷ്‌
നിരൂപണം
എം. ആര്‍. രേണുകുമാര്‍
പുസ്തകം
കഥ
വി.പി. ഗംഗാധരന്‍
രാജേശ്വരി. കെ തോന്നയ്ക്കല്‍
ജയേഷ്. എസ്
കവിത
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
മുയ്യം രാജന്‍

Friday, April 03, 2009

തര്‍ജ്ജനി, എപ്രില്‍ 2009

തര്‍ജ്ജനി പ്രവര്‍ത്തകര്‍

എന്താണ് കേരളസര്‍ക്കാരിന്റെ ഭാഷാനയം? സാഹിത്യകലാദികളെക്കുറിച്ചു് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന നയം എന്തായിരിക്കും? സര്‍ക്കാര്‍ നയത്തിന്റെ നിയന്ത്രണത്തിലല്ല കലാസാഹിത്യാദികള്‍ എന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചോദ്യം ഉന്നയിക്കുന്നതു്. ഈ ചോദ്യം പ്രസക്തമാകുന്ന ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം തെളിഞ്ഞു വന്നിരിക്കുന്നു. കേരളത്തിലെ ചില നേതാക്കന്മാര്‍ മന്ത്രിമാരായതിനെത്തുടര്‍ന്നു് കവിതകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ടു്. മുമ്പൊരു മന്ത്രി നോവലെഴുതുകയും ഒരു രസികന്‍ അതു് സിനിമയാക്കാന്‍ പുറപ്പെടുകയും ചെയ്തിരുന്നു. കവിതയുടെ നിലവാരം വിലയിരുത്താന്‍ ഞങ്ങള്‍ മുതിരുന്നില്ല. വാമൊഴിവഴക്കത്തോടൊപ്പം നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം വരമൊഴിസാഹസികതയുടെ പേരില്‍ ഇവര്‍ അനശ്വതര കൈവരിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നു് ആശംസിക്കട്ടെ. മറ്റെല്ലാ പരിഗണനയും മാറ്റിവെച്ചു് ഇവരിലൊരാളെ കേരളത്തിന്റെ ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍ ഇതിനൊക്കെ സമാന്തരമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, ഭാഷാപഠനം, സാഹിത്യം എന്നിവയെക്കുറിച്ചു് സ്വന്തം നിലയ്ക്കു് ചില അഭിപ്രായങ്ങള്‍ സ്വരൂപിച്ചു് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടു്.

തുടര്‍ന്നു വായിക്കുക...

സംഗീതം
എന്‍. രേണുക
വര്‍ത്തമാനം
മാങ്ങോട്ട് കൃഷ്ണകുമാര്‍ - കെ വി സുബ്രഹ്മണ്യന്
നാടകം
സജിത മഠത്തില്‍
കവിത
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
കഥ
ബാബുരാജ്.റ്റി.വി
കവിത
ഹേനാ രാഹുല്‍
സോണി.ആര്‍.കെ
റിയാസ്. കെ
മുജാഹിര്‍
ദീപു ദമോദരന്‍
miscellaneous
അടൂര്‍ ഗോപാലകൃഷ്ണന്‍

Friday, January 23, 2009

സി. എന്‍. കരുണാകരന്റെ ചിത്രപ്രദര്‍ശനം

An exhibition of paintings by C N Karunakaran
ICCR ART Gallery,
Near Ravindra Bharathi
From 24th Jan to 28th Jan

Thursday, December 18, 2008

Saturday, December 06, 2008

തര്‍ജ്ജനി ഡിസംബര്‍ 2008

ആര്‍ക്കു വേണം ക്ലാസ്സിക്കല്‍ പദവി?
തര്‍ജ്ജനി പ്രവര്‍ത്തകര്‍

നവംബര്‍ ഒന്നാം തിയ്യതി രാവിലെ കേരളത്തിലെ ടെലഫോണുകളില്‍ പലതിലും കേരളമുഖ്യമന്ത്രിയുടെ വിളിയെത്തി. മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രചരണപരിപാടികള്‍ക്കുള്ള അവസരമായി ഉപയോഗിക്കുകയാണെന്നും പരിപാടികളില്‍ സഹകരിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയാണു് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടതു്. ഭാഷാകമ്പ്യൂട്ടിംഗില്‍ നമ്മുടെ സാംസ്കാരികനായകന്മാര്‍ ഇക്കാലമത്രയുമായി താല്പര്യം കാണിച്ചിട്ടില്ല എന്നതിനാല്‍ ഭാഷയുടെ ഭാവിയില്‍ ഉത്കണ്ഠപ്പെടാന്‍ അവര്‍ക്കു് അവസരങ്ങളില്ലാതെയാണു് മലയാളവാരം നടന്നതു്.

തുടര്‍ന്നു വായിക്കുക....

നിരീക്ഷണം
സജിത മഠത്തില്‍
കവിത
ജയശ്രീ തോട്ടയ്ക്കാട്
ഷുക്കൂര്‍ പെടയങ്ങോടു്
വി.കെ.ദീപന്‍
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
പി. ചന്ദ്രശേഖരന്‍
അജിത്ത് വിളയൂര്‍
മഹേന്ദ്രനാഥ്.കെ.വി
കഥ
ഫ്രാന്‍സ് കാഫ്ക
ദീപക് രാജ്
എം. ഗോകുല്‍ദാസ്
കാഴ്ച
ഷെറീഫ്

Ratings