
എന്താണ് കേരളസര്‍ക്കാരിന്റെ ഭാഷാനയം? സാഹിത്യകലാദികളെക്കുറിച്ചു് സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്ന നയം എന്തായിരിക്കും? സര്‍ക്കാര്‍ നയത്തിന്റെ നിയന്ത്രണത്തിലല്ല കലാസാഹിത്യാദികള്‍ എന്ന വസ്തുത മറന്നുകൊണ്ടല്ല ഈ ചോദ്യം ഉന്നയിക്കുന്നതു്. ഈ ചോദ്യം പ്രസക്തമാകുന്ന ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത വിധം തെളിഞ്ഞു വന്നിരിക്കുന്നു. കേരളത്തിലെ ചില നേതാക്കന്മാര് മന്ത്രിമാരായതിനെത്തുടര്‍ന്നു് കവിതകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ടു്. മുമ്പൊരു മന്ത്രി നോവലെഴുതുകയും ഒരു രസികന്‍ അതു് സിനിമയാക്കാന്‍ പുറപ്പെടുകയും ചെയ്തിരുന്നു. കവിതയുടെ നിലവാരം വിലയിരുത്താന്‍ ഞങ്ങള്‍ മുതിരുന്നില്ല. വാമൊഴിവഴക്കത്തോടൊപ്പം നിര്‍വ്വഹിക്കപ്പെടുന്ന ഇത്തരം വരമൊഴിസാഹസികതയുടെ പേരില്‍ ഇവര്‍ അനശ്വതര കൈവരിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നു് ആശംസിക്കട്ടെ. മറ്റെല്ലാ പരിഗണനയും മാറ്റിവെച്ചു് ഇവരിലൊരാളെ കേരളത്തിന്റെ ആസ്ഥാനകവിയായി അവരോധിക്കപ്പെട്ടുവെന്നും വരാം. എന്നാല്‍ ഇതിനൊക്കെ സമാന്തരമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ഭാഷ, ഭാഷാപഠനം, സാഹിത്യം എന്നിവയെക്കുറിച്ചു് സ്വന്തം നിലയ്ക്കു് ചില അഭിപ്രായങ്ങള്‍ സ്വരൂപിച്ചു് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ടു്.
സംഗീതം വര്‍ത്തമാനം നാടകം കവിത കഥ | കവിത miscellaneous |
1 comment:
how do i list my blog in your blog aggregator?മലയാളം എഴുതാന്‍ കുറെ പാടു പെട്ടൂ.
Post a Comment