Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, July 04, 2009

തര്‍ജ്ജനി, ജുലായ് 2009


നിങ്ങള്‍ ആരുടെ ചേരിയില്‍ എന്ന ചോദ്യം സാഹിത്യകാരന്മാരോട് പണ്ട് ചോദിച്ചിരുന്നു. അതു് അഖിലലോക ചോദ്യമായിരുന്നു. കേരളത്തിലും സാഹിത്യകാരന്മാരോട് ആ ചോദ്യം ചോദിക്കപ്പെട്ടു. ഓരോരുത്തരും പല ചേരികളിലായാണ് നിലയുറപ്പിക്കുന്നതെന്നും അത്തരം ചേരികള്‍ ചില പ്രത്യേകപരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ഈ ജ്ഞാനം സാഹിത്യകാരന്മാര്‍ക്കു് നല്കിയതു് രാഷ്ട്രീയക്കാരായിരുന്നു; ഇടതുപക്ഷക്കാര്‍. കൃത്യമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാര്‍. അതുവരെ പൂവും പൂങ്കാവനവും സൗന്ദര്യവും ഭാവനാസ്വര്‍ഗ്ഗവുമായിക്കഴിഞ്ഞ സാഹിത്യകാരന്മാര്‍ അതില്‍പ്പിന്നെയാണു് ചേരിതിരിവു് നടത്തുകയും ചേരിപ്പോരു് തുടങ്ങുകയും പുരോഗമനസാഹിത്യകാരന്മാരാവുകയുമൊക്കെ ചെയ്തതു്. പക്ഷെ, ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം കിട്ടിയതോടെ പുരോഗമനസാഹിത്യകാരന്മാരുടെ ഇടയില്‍ ചേരിപ്പോരുണ്ടാവുകയും അവര്‍ കൂട്ടം പിരിയുകയും ചെയ്തവെന്നു് ചരിത്രപുസ്തകത്തില്‍ വായിക്കാം. ചേരിപ്പോരിനു് കാരണം സാഹിത്യത്തില്‍ രൂപമാണോ ഭാവമാണോ പ്രധാനം എന്ന ചോദ്യമായിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വല്ലതും ചര്‍ച്ചയെ്ക്കടുത്താല്‍ ചേരിപ്പോരു് നടന്നു് തകര്‍ന്നുപോകുന്നതാണോ സാഹിത്യകാരന്മാരുടെ സഖ്യം? സാഹിത്യമല്ലാത്ത കാര്യത്തിന്റെ പേരില്‍ മാത്രമേ അവര്‍ക്കു് യോജിച്ചു നില്ക്കാനാവുകയുള്ളൂ എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്.

തുടര്‍ന്നു വായിക്കുക...

മറുപക്ഷം
പി. പ്രേമചന്ദ്രന്‍
ഓര്‍മ്മ
തുഷാര. കെ.ടി
ഹരികുമാര്‍ ചങ്ങമ്പുഴ
ഹേനാ രാഹുല്‍
ലേഖനം
എന്‍. രേണുക
പുസ്തകം
വാര്‍ത്ത
വര്‍ത്തമാനം
സുധീഷ് കമ്മത്ത്
കവിത
മേരി ലില്ലി
കെ.ജി.സൂരജ്‌
ദേവസേന
ദീപ ബിജോ അലക്സാണ്ടര്‍
ഡോ: ബി.ഉഷാകുമാരി
കഥ
പി.ജെ.ജെ.ആന്റണി
റീനി മമ്പലം
വി. പി. ഗംഗാധരന്‍
കാഴ്ച
സിബി പുല്പള്ളി

Saturday, June 06, 2009

തര്‍ജ്ജനി, ജൂണ്‍ 2009

തഞ്ചാവൂരില്‍ തമിഴു് സര്‍വ്വകലാശാലയുണ്ടു്, കുപ്പത്തു് തെലുഗു് സര്‍വ്വകലാശാലയുണ്ടു്, എന്തിനു്, കാലടിയില്‍ സംസ്കൃതത്തിനും സര്‍വ്വകലാശാലയുണ്ടു്. എന്നിട്ടും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്നു് നമ്മുടെ സാംസ്കാരികനായകന്മാര്‍ക്കു് തോന്നാതിരിക്കാന്‍ കാരണമെന്താണു്? മലയാളത്തിനു് സര്‍വ്വകലാശാല വേണം എന്നു് ഇതു വരെ ആരും പറയാതെയല്ല. പക്ഷേ അതെല്ലാം മലയാളവാരം കൊണ്ടാടുമ്പോള്‍ മലയാളം രണ്ടാം ഭാഷയാണ് ഇപ്പോഴും നമ്മുക്കു് എന്ന പോലെ ഒരു പരിഭവം പറച്ചില്‍ മാത്രമായിരുന്നു. പോയാലൊരു വാക്കു്, കിട്ടിയാല്‍ ഒരാന എന്ന മട്ടില്‍‍. അത്ര കടുത്ത ഭാഷാഭ്രാന്തില്ലാത്തവരായതിനാല്‍ മലയാളികളാരും അതു് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴും സ്ഥിതി അങ്ങനെ തന്നെ. എന്നാലും മലയാളത്തിനു് ഒരു സര്‍വ്വകലാശാല വേണം എന്ന വാദം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ടു്. പാഠ്യപദ്ധതിയില്‍ മലയാളം പ്രാന്തവത്കരിക്കപ്പെടുകയോ പടിയിറക്കപ്പെടുകയോ ചെയ്യുന്ന നടപ്പുസാഹചര്യത്തില്‍ അതിനെതിരെ സംസാരിക്കുന്നവരില്‍ ഒരു വിഭാഗമാണു് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നതു്. കേരളത്തില്‍ ഓരോ ജില്ലയിലും മലയാളവേദി രൂപീകരിച്ചു് പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘം ഉന്നയിക്കുന്ന വാദം എന്ന നിലയില്‍ മുന്‍കാലത്തെ വെറും പറച്ചിലിന്റെ കൂട്ടത്തില്‍ കളയേണ്ടതല്ല ഇത്. അദ്ധ്യാപകരും സാംസ്കാരികപ്രവര്‍ത്തകരും ഇന്നു് സര്‍വ്വകലാശാലാവാദത്തിന്റെ പക്ഷത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടു്.

Read more...

ലേഖനം
ലാസര്‍ ഡിസില്‍വ
സംഗീതം
കെ. പി. രമേഷ്‌
നിരൂപണം
എം. ആര്‍. രേണുകുമാര്‍
പുസ്തകം
കഥ
വി.പി. ഗംഗാധരന്‍
രാജേശ്വരി. കെ തോന്നയ്ക്കല്‍
ജയേഷ്. എസ്
കവിത
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
മുയ്യം രാജന്‍

Ratings