Saturday, September 06, 2008

തര്‍ജ്ജനി സെപ്റ്റംബര്‍ 2008

കോരനു് കുമ്പിളില്‍ സെസ്സ്
തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഓണം പിറന്നാലും കോരനു് കുമ്പിളില്‍ കഞ്ഞി എന്നതു് മലയാളത്തിലെ ഒരു പഴംചൊല്ലാണു്. കാണം വിറ്റും ഓണമുണ്ണണം എന്ന ഒരു നിര്‍ദ്ദേശവും ഓണത്തിന്റെ ഭാഗമായി മലയാളിസമൂഹം പരമ്പരാഗതമായി കൈമാറി വന്നിട്ടുണ്ടു്. ചൊല്ലുകള്‍ പഴയതായാലും പുതിയതായാലും അതൊന്നും അലംഘനീയപ്രമാണങ്ങളല്ല. പക്ഷെ, ഈ ഓണക്കാലത്തു്, ഈ ചൊല്ലുകള്‍ നമ്മുടെ ആലോചനയില്‍ കൊണ്ടുവരുന്നതു് പതിവുപോലെ ഓണത്തെക്കുറിച്ചുള്ള മഹനീയങ്ങളായ സ്വപ്നങ്ങളല്ല. ആഘോഷങ്ങളൊക്കെ സമ്പന്നരായ ഒരു ന്യൂനപക്ഷം ആഘോഷിക്കുകയും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യം കിനാവുകളില്‍ സമാശ്വാസം കൊള്ളേണ്ടിവരികയും ചെയ്യുന്നതിലുള്ള അമര്‍ഷം കാലാകാലങ്ങളിലായി പലതരം പ്രതിഷേധങ്ങളിലൂടെ നാം ആചരിച്ചുവന്നതാണു്. ഒടുവില്‍ ഇത്തരം ആചരണങ്ങള്‍, ആത്മാവു് നഷ്ടപ്പെട്ട വെറും അനുഷ്ടാനങ്ങളായി അധ:പതിച്ചുപോയി എന്നതും വാസ്തവം. ഗൃഹാതുരത്വവും സ്വപ്നങ്ങളും മൊത്തമായി വിപണനം ചെയ്യപ്പെടുന്ന ഓണക്കാലം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചില വസ്തുതകളാണു് ഇതു് കുറിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്നതു്.

തുടര്‍ന്ന് വായിക്കുക...

സംസ്കാരം
പി. മാധവന്‍
വര്‍ത്തമാനം
പാമ -അഴകരശന്‍
സമകാലികം
സി. ജെ. ജോര്‍ജ്ജ്
പുസ്തകം
കെ. നാരായണചന്ദ്രന്‍
സുനില്‍ കൃഷ്ണന്‍, അല്‍ഹസ
വായന
സിനിമ
വിനോദ് മങ്കര
നിരീക്ഷണം
ടി. വി. സുനീത
കവിത
രാജു ഇരിങ്ങല്‍
ഷാനവാസ് കൊനാരത്ത്
ജയദേവ് കൃഷ്ണന്‍
സന്തോഷ് പാലാ
പ്രമോദ് ബാലുശ്ശേരി
വി. കെ. ദീപന്‍
കഥ
സി . ശകുന്തള
സുജിത്‌.ജെ
കൃഷ്ണകുമാര്‍ മാരാര്‍
ബിനു ആനമങ്ങാട്
കാഴ്ച
തുളസീദാസ്
ഉന്മേഷ് ദസ്തഖിര്‍
ശ്രീലാല്‍ പി. പി.
ശ്രീനി ശ്രീധരന്‍

1 comment:

PIN said...

നന്ദി പോൾ...

ഇതുപോലൊരു ചൂണ്ടിക്കാണിക്കലിന്‌...

Ratings