Thursday, December 18, 2008
Saturday, December 06, 2008
തര്‍ജ്ജനി ഡിസംബര്‍ 2008
നവംബര്‍ ഒന്നാം തിയ്യതി രാവിലെ കേരളത്തിലെ ടെലഫോണുകളില്‍ പലതിലും കേരളമുഖ്യമന്ത്രിയുടെ വിളിയെത്തി. മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രചരണപരിപാടികള്‍ക്കുള്ള അവസരമായി ഉപയോഗിക്കുകയാണെന്നും പരിപാടികളില്‍ സഹകരിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയാണു് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടതു്. ഭാഷാകമ്പ്യൂട്ടിംഗില്‍ നമ്മുടെ സാംസ്കാരികനായകന്മാര് ഇക്കാലമത്രയുമായി താല്പര്യം കാണിച്ചിട്ടില്ല എന്നതിനാല്‍ ഭാഷയുടെ ഭാവിയില്‍ ഉത്കണ്ഠപ്പെടാന്‍ അവര്‍ക്കു് അവസരങ്ങളില്ലാതെയാണു് മലയാളവാരം നടന്നതു്.
നിരീക്ഷണം സജിത മഠത്തില്‍ കവിത ജയശ്രീ തോട്ടയ്ക്കാട് ഷുക്കൂര്‍ പെടയങ്ങോടു് വി.കെ.ദീപന് ശ്രീകൃഷ്ണദാസ് മാത്തൂര്‍ പി. ചന്ദ്രശേഖരന് | അജിത്ത് വിളയൂര്‍ മഹേന്ദ്രനാഥ്.കെ.വി കഥ ഫ്രാന്‍സ് കാഫ്ക ദീപക് രാജ് എം. ഗോകുല്‍ദാസ് കാഴ്ച ഷെറീഫ് |
Posted by
Paul
at
9:50 AM
5
comments
Wednesday, October 08, 2008
തര്‍ജ്ജനി ഒക്ടോബര്‍ 2008

കലോത്സവങ്ങളുടെ കാലം ആരംഭിക്കുകയായി. കേരളോത്സവം, സ്കൂള്‍ കലോത്സവം എന്നിങ്ങനെ കേരളത്തിലുടനീളം ഉത്സവമായി കലാവതരണങ്ങള്‍ നടക്കും. കേരളോത്സവത്തിനു് പകിട്ടു കുറഞ്ഞു പോയിരിക്കുന്നു. സ്കൂള്‍കലോത്സവത്തില്‍ കലാതിലകവും പ്രതിഭവും വേണ്ട എന്നു നിശ്ചയിച്ചതിനാല്‍ അവിടെയും വലിയ താരോദയങ്ങള്‍ കാണാനില്ല. കലോത്സവമാന്വലുകളിലെ വ്യവസ്ഥകളുടെ ലംഘനവും പക്ഷപാതിത്വവും ആരോപിച്ചു് കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ എന്നാലും കുറവു വന്നിട്ടില്ല. ഇതെല്ലാം പഴങ്കഥകളാക്കി ടെലിവിഷനിലെ റിയാലിറ്റി ഷോകള്‍ പുതിയ വിധിനിര്ണ്ണയവ്യവസ്ഥകള് അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ടു്. എസ്എം.എസ് ജനാധിപത്യമാണു് അവിടെ വിജയികളെ നിശ്ചയിക്കുന്നതു് എന്നാണു് സങ്കല്പം.
സംസ്കാരം പി. മാധവന് നിരീക്ഷണം ലാസര്‍ ഡിസില്‍വ സാങ്കേതികം യാരിദ് പുസ്തകം വാര്‍ത്ത തര്‍ജ്ജനി പ്രവര്‍ത്തകര്‍ കവിത കുരീപ്പുഴ ശ്രീകുമാര്‍ | ഷുക്കൂര്‍ ചെടയന്ഗോഡ് നസീര്‍ കടിക്കാട് സാബു ഷണ്മുഖം ശ്രീക്യഷ്ണദാസ് മാത്തൂര്‍ ഷാലു ചെറിയാന് കഥ ജിയോവഹ്നി പാപ്പിനി ഉഷ കാഴ്ച സുരേഷ് കൂത്തുപറമ്പ് |
Posted by
Paul
at
10:37 AM
60
comments
Saturday, September 13, 2008
നിങ്ങളുടെ സ്വന്തം അഗ്രഗേറ്റര്‍
അഗ്രഗേറ്ററുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വരുന്ന കാലതാമസം സംബന്ധിച്ചാണ്. ചിലപ്പോള്‍ പുതിയ പോസ്റ്റ് ലിസ്റ്റ് ചെയ്തതേയില്ല എന്നതും. ചിന്തയിലെ ബ്ലോഗ് അഗ്രഗേറ്ററില് ഇനി ഈ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഈ അഗ്രഗേറ്റര്‍ ഇനി നിങ്ങള്‍ക്ക് തരുന്നു!
ഇനി മുതല്‍ നിങ്ങളുടെ പുതിയ പോസ്റ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചിന്തയിലെ അഗ്രഗേറ്ററില് ചേര്‍ക്കാവുന്നതാണ്. അതും നിങ്ങളുടെ ഒരു മൌസ് ക്ലിക്കിലൂടെ...
നിങ്ങളുടെ ഓരോ ബ്ലോഗുകള്‍ക്കും, ചിന്തയില്‍ ഒരു പ്രൊഫൈല്‍ പേജ് ഉണ്ടായിരിക്കും. ഈ പേജില്‍ ബ്ലോഗിന്റെ പേരും ഒരു ചെറിയ കുറിപ്പും ഏറ്റവും പുതിയ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും ഉണ്ടായിരിക്കും. ഏറ്റവും പ്രധാനമായി, ഈ പേജില്‍ "Refresh Feed" എന്നൊരു ലിങ്ക് ഉണ്ടാകും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ബ്ലോഗിലെ പുതിയ പോസ്റ്റ് ഉടനടി ബ്ലോഗ് അഗ്രഗേറ്ററില് ലിസ്റ്റ് ചെയ്യപ്പെടും.
പ്രൊഫൈല്‍ പേജിന്റെ ഉദാഹരണത്തിനായി, ഈ ലിങ്ക് കാണുക: തര്‍ജ്ജനി ബ്ലോഗ് പ്രൊഫൈല്‍ പേജ്
പുതിയ പോസ്റ്റുകള്‍ അഗ്രഗേറ്ററില് ചേര്‍ക്കുന്നത് എങ്ങനെ?
- നിങ്ങളുടെ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷം, ചിന്തയിലെ ബ്ലോഗ് പ്രൊഫൈല്‍ പേജില്‍ വരിക.
- "Refresh Feed" ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് പ്രൊഫൈല്‍ പേജ് എങ്ങനെ കണ്ടെത്താം?
- ചിന്ത.കോം അഗ്രഗേറ്റ് ചെയ്യുന്ന ബ്ലോഗുകളുടെ ഒരു ബ്ലോഗ് റോള്‍ ഇവിടെ കാണാവുന്നതാണ്: മലയാളം ബ്ലോഗ് റോള്‍
- ഈ പേജിലെ സെര്‍ച്ച് ബോക്സില്‍ നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്
- പ്രൊഫൈല്‍ പേജ് കണ്ടെത്തിയാലുടന്‍ അത് നിങ്ങളുടെ ബൌസറിന്റെ ബുക്ക്മാര്‍ക്ക് ലിങ്കില്‍ ചേര്‍ക്കുക. ഓരോ തവണയും പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷം ബുക്ക്മാര്‍ക്ക് ലിങ്കില്‍ നിന്ന് ഈ പ്രൊഫൈല്‍ പേജിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.
എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്ത് ചെയ്യണം?
ഈ ബ്ലോഗ് റോളില്‍ മലയാളത്തിലെ എല്ലാ ബ്ലോഗുകളും ലിസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസങ്ങളായി പുതിയ പോസ്റ്റുകള്‍ ചെയ്തിട്ടിലാത്ത ബ്ലോഗുകളെ താത്കാലികമായി ബ്ലോഗ് റോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യപ്പെടാത്ത ബ്ലോഗുകള്‍ ചേര്‍ക്കുന്നതിന്, ദയവായി paul@ചിന്ത.കോം എന്ന വിലാസത്തിലേക്ക് ബ്ലോഗിന്റെ ലിങ്ക് അയച്ചു തരിക. ഇവിടെ ഒരു കമന്റിട്ടാലും മതിയാകും
ഇനി നിങ്ങളുടെ ബ്ലോഗിന്റെ പ്രൊഫൈല്‍ പേജ് കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... : മലയാളം ബ്ലോഗ് റോള്‍
അപ്ഡേറ്റ് : 17/10/2008
ഈ ബ്ലോഗ് പോസ്റ്റിലെ കമന്റ് ഓപ്ഷന് സ്പാം ശല്യം കാരണം അടച്ചിടുന്നു. ഇനി ബ്ലോഗ് റോളില്‍ ഇല്ലാത്ത ബ്ലോഗുകളുടെ ലിങ്ക് editor@chintha.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചു തരിക.
Posted by
Paul
at
5:57 PM
Saturday, September 06, 2008
തര്‍ജ്ജനി സെപ്റ്റംബര്‍ 2008

ഓണം പിറന്നാലും കോരനു് കുമ്പിളില്‍ കഞ്ഞി എന്നതു് മലയാളത്തിലെ ഒരു പഴംചൊല്ലാണു്. കാണം വിറ്റും ഓണമുണ്ണണം എന്ന ഒരു നിര്‍ദ്ദേശവും ഓണത്തിന്റെ ഭാഗമായി മലയാളിസമൂഹം പരമ്പരാഗതമായി കൈമാറി വന്നിട്ടുണ്ടു്. ചൊല്ലുകള്‍ പഴയതായാലും പുതിയതായാലും അതൊന്നും അലംഘനീയപ്രമാണങ്ങളല്ല. പക്ഷെ, ഈ ഓണക്കാലത്തു്, ഈ ചൊല്ലുകള്‍ നമ്മുടെ ആലോചനയില്‍ കൊണ്ടുവരുന്നതു് പതിവുപോലെ ഓണത്തെക്കുറിച്ചുള്ള മഹനീയങ്ങളായ സ്വപ്നങ്ങളല്ല. ആഘോഷങ്ങളൊക്കെ സമ്പന്നരായ ഒരു ന്യൂനപക്ഷം ആഘോഷിക്കുകയും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യം കിനാവുകളില്‍ സമാശ്വാസം കൊള്ളേണ്ടിവരികയും ചെയ്യുന്നതിലുള്ള അമര്‍ഷം കാലാകാലങ്ങളിലായി പലതരം പ്രതിഷേധങ്ങളിലൂടെ നാം ആചരിച്ചുവന്നതാണു്. ഒടുവില്‍ ഇത്തരം ആചരണങ്ങള്‍, ആത്മാവു് നഷ്ടപ്പെട്ട വെറും അനുഷ്ടാനങ്ങളായി അധ:പതിച്ചുപോയി എന്നതും വാസ്തവം. ഗൃഹാതുരത്വവും സ്വപ്നങ്ങളും മൊത്തമായി വിപണനം ചെയ്യപ്പെടുന്ന ഓണക്കാലം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ചില വസ്തുതകളാണു് ഇതു് കുറിക്കാനിരിക്കുമ്പോള്‍ മനസ്സിലെത്തുന്നതു്.
സംസ്കാരം പി. മാധവന് വര്‍ത്തമാനം പാമ -അഴകരശന്‍ സമകാലികം സി. ജെ. ജോര്‍ജ്ജ് പുസ്തകം കെ. നാരായണചന്ദ്രന്‍ സുനില്‍ കൃഷ്ണന്, അല്‍ഹസ വായന സിനിമ വിനോദ് മങ്കര നിരീക്ഷണം ടി. വി. സുനീത കവിത രാജു ഇരിങ്ങല്‍ ഷാനവാസ് കൊനാരത്ത് | ജയദേവ് കൃഷ്ണന് സന്തോഷ് പാലാ പ്രമോദ് ബാലുശ്ശേരി വി. കെ. ദീപന് കഥ സി . ശകുന്തള സുജിത്.ജെ കൃഷ്ണകുമാര്‍ മാരാര്‍ ബിനു ആനമങ്ങാട് കാഴ്ച തുളസീദാസ് ഉന്മേഷ് ദസ്തഖിര്‍ ശ്രീലാല്‍ പി. പി. ശ്രീനി ശ്രീധരന് |
Posted by
Paul
at
8:44 PM
1 comments
Saturday, August 09, 2008
ചിന്ത അഗ്രഗേറ്ററും ഫീഡ് ബര്‍ണറും.
ഫീഡ് ബര്‍ണര്‍ ഉപയോഗിക്കുന്ന ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ചിന്തയിലെ അഗ്രഗേറ്ററില് കാണിക്കുന്നില്ല. നിങ്ങളുടെ ബ്ലോഗില്‍ ഫീഡ് ബര്‍ണര്‍ ഉപയോഗിച്ചാണ് ഫീഡ് നല്കുന്നതെങ്കില് ദയവായി ഇവിടെ ഒരു കമന്റ് ഇടുകയോ പോള്‍ @ ചിന്ത.കോം എന്ന വിലാസത്തില്‍ ഒരു ഇമെയില്‍ അയയ്ക്കുകയോ ചെയ്യുക.
Visit us at : chintha.com blog aggregator
Posted by
Paul
at
8:17 AM
34
comments
Friday, August 08, 2008
ചിന്ത.കോം ബ്ലോഗ് അഗ്രഗേറ്റര്‍
ചിന്തയിലെ ബ്ലോഗ് അഗ്രഗേറ്റര്‍ v2.0, ബീറ്റ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. url: http://chintha.com/malayalam/blogroll.php
നിങ്ങളുടെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ലെങ്കില്‍ ദയവായി പോള്‍ @ ചിന്ത.കോം എന്ന വിലാസത്തില്‍ അറിയിക്കുക.
Posted by
Paul
at
4:31 AM
32
comments
Sunday, July 06, 2008
തര്‍ജ്ജനി ജൂലായ് 2008

കേരളത്തില്‍ ഓരോ അദ്ധ്യയവനര്‍ഷവും വിദ്യാര്‍ത്ഥിസമരങ്ങളോടെയാണ് ആരംഭിക്കുക. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്തു് ഈ സമ്പ്രദായം നടപ്പുള്ളതായി അറിവില്ല. സ്കൂള്‍ പഠനകാലത്തു് വിദ്യാര്‍ത്ഥിസംഘടനകളുടെ അവകാശപത്രികാസമര്‍പ്പണനിവേദനത്തില്‍ ഒപ്പിട്ടുകൊടുത്താണു് മുറതെറ്റാത്ത ഈ സമ്പ്രദായത്തെക്കുറിച്ചു് ഇത് എഴുതുന്നയാള്‍ മനസ്സിലാക്കിയതു്. അതോടൊപ്പം മനസ്സിലാക്കിയ മറ്റൊരു കാര്യം, പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുക എന്നതാണു്. ഭരണപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകളും അവകാശപത്രിക സമര്‍പ്പിക്കും. പക്ഷെ വിദ്യാഭ്യാസമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തൃപ്തരായി സമരത്തില്‍ നിന്നും പിന്‍വാങ്ങും. പ്രതിപക്ഷപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥിസംഘടനകള്‍ സമരവുമായി രംഗത്തെത്തും. ഒടുവില്‍ അവകാശങ്ങള്‍ നേടിയോ എന്നൊന്നും ആരും അന്വേഷിക്കാറില്ല.
ഓര്‍മ്മ പി. മാധവന് സാഹിതീയം വെള്ളെഴുത്ത് പുസ്തകം പി.ഐ.രാധ വായന ജി. ഉഷാകുമാരി വര്‍ത്തമാനം കെ.പി.പ്രേംകുമാര്‍ നിരീക്ഷണം സുനില്‍ കുമാര്‍ സാമൂഹികം റാണി രജനി കവിത നാസര്‍ കൂടാളി | വിഷ്ണു പ്രസാദ് ടി.പി.വിനോദ് കെ. എം. പ്രമോദ് പ്രജീഷ് ശ്രീപാര്‍വതി കഥ ഫ്രാന്‍സിസ് സിമി നസ്രത്ത്. ബീനാ ഷാ കാഴ്ച കെ. ആര്. വിനയന് നോട്ടീസ് ബോര്‍ഡ് ശ്രീപാര്‍വ്വതി |
Posted by
Paul
at
12:18 PM
0
comments
Saturday, June 07, 2008
തര്‍ജ്ജനി ജൂണ്‍ 2008

ആത്മീയാചാര്യന്മാരും കുറ്റവാളികളും
തര്‍ജ്ജനി പ്രവര്‍ത്തകര്‍
കേരളത്തില്‍ സന്ന്യാസികള്ക്കെതിരെ മാദ്ധ്യമങ്ങളും പോലീസും രാഷ്ട്രീയപാര്‍ട്ടികളും പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. സന്ന്യാസികളാകട്ടെ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ തങ്ങളുടെ സ്ഥിരം താവളങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണ്. ചില സന്ന്യാസിമാരെ ന്യായീകരിച്ച് ഭക്തര്‍ പത്രസമ്മേളനത്തിന് എത്തുന്നു. പരാതിയുണ്ടെങ്കില്‍ അന്വേഷിക്കും എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അറിയിക്കുന്നു. നിയമം കയ്യിലെടുക്കരുത് എന്ന് അദ്ദേഹം യുവജനസംഘടനകളെ ഉപദേശിക്കുകയും ചെയ്യുന്നു. കേരളമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലമായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഇത്തരം വാര്‍ത്തകളുടെ ഇടയില്‍ മുങ്ങിപ്പോയ ചില സങ്കടകഥകളുണ്ട്.
സംസ്കാരം സോമനാഥന് . പി നാടകം സജിത മഠത്തില്‍ സമകാലികം രാജീവ് ചേലനാട്ട് സിനിമ വി. മുസഫര്‍ അഹമ്മദ് വാര്‍ത്ത തര്‍ജ്ജനി ടീം കവിത സെബാസ്റ്റ്യന്‍ ബിന്ദു കൃഷ്ണന് സനല്‍ ശശിധരന് അജിത് | ആസാദ് നവീന്‍ ജോര്‍ജ്ജ് നജ്മുദ്ദീന് മന്ദലംകുന്ന് കഥ പി.ജെ.ജെ.ആന്റണി ദേവദാസ് കെ.ആര്. ഹരി ജയേഷ് സാജു തറയില്‍ നോട്ടീസ് ബോര്‍ഡ് ഡോ.മഹേഷ് മംഗലാട്ട് കാഴ്ച സതീഷ് തോപ്രത്ത് |
Posted by
Paul
at
11:34 AM
0
comments
Sunday, May 11, 2008
തര്‍ജ്ജനി മെയ് 2008

വിവേകാനന്ദന് കേരളത്തിലെ ജാതിവ്യവസ്ഥയുടെ പരിഹാസ്യത കണ്ട് കേരളം ഒരു ഭ്രാന്താലയമാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പിന്നീട് ജാതിയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന പ്രസ്ഥാനങ്ങളിലൂടെ ആധുനിക കേരളം സൃഷ്ടിക്കപ്പെട്ടുവെന്ന സാമൂഹ്യപാഠപുസ്തകചരിത്രബോധം പുന:പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണ് ബംഗാളില്‍ നിന്നും ഭാരതം മുഴുവന്‍ സഞ്ചരിച്ച് കേരളത്തിലെത്തിയ വിവേകാനന്ദന് ഇവിടെ മാത്രമേ ജാതിയുടെ കരാളത കണ്ടത് എന്നു പറയുന്നത് സാമാന്യബോധമുള്ള ആരും വെള്ളം കൂട്ടാതെ വിഴുങ്ങില്ല. ഇന്നും ഉത്തരേന്ത്യയിലും വിവേകാനന്ദന് പിറന്നു വളര്‍ന്ന ബംഗാളിലും ജാതിയുടെ പേരില്‍ നടമാടുന്ന അക്രമങ്ങള്‍ നമ്മുക്കറിയാവുന്നതാണ്. എന്നിട്ടും എന്താണ് കേരളം മാത്രം ഭ്രാന്താലയമാണ് എന്നു ചിക്കാഗോപ്രസംഗത്തിന്റെ പേരില്‍ നാം പുളകത്തോടെ ഓര്‍ക്കുന്ന നവവേദാന്തി പറയാനിടയായത്?
വര്‍ത്തമാനം ഹക്കിം ചോലയില്‍ സംഗീതം പ്രദീപ് പയ്യോളി വായന നിജാസ് കവിത സലാം കെ പി മനോജ് കാട്ടാമ്പള്ളി ജയേഷ് ബിജോയ് കോറോത്ത് | ശ്രീകൃഷ്ണദാസ് മാത്തൂര്‍ മുയ്യം രാജന് കഥ എം. രാഘവന് സുരേഷ് . പി. തോമസ് ഫ്രാന്‍സ് കാഫ തങ്കമ്മ മേച്ചിലാത്ത് കാഴ്ച പുനലൂര്‍ ബാലന് നോട്ടീസ് ബോര്‍ഡ് തര്‍ജ്ജനി പ്രവര്‍ത്തകര്‍ |
Posted by
Paul
at
4:55 AM
0
comments
Saturday, April 12, 2008
തര്‍ജ്ജനി ഏപ്രില്‍ 2007

കേരളം എങ്ങനെ ജീവിക്കുന്നു, (രോഗങ്ങളുമായി)?
ശിവകുമാര്‍ ആര്. പി.
ഗ്രഹണ സമയത്ത് സൂര്യനില്‍ വീഴുന്ന നിഴല്‍ അതിന്റെ ഏതുപ്രതിബിംബത്തിലും കാണും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആഗോളീകരണകാലത്ത് ലോകം സാമാന്യമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഏറിയും കുറഞ്ഞും പ്രദേശങ്ങള്‍ പ്രത്യേകമായി അനുഭവിക്കുന്നത്. ആഗോളവത്കരണത്തിനും പ്രാദേശികവത്കരണത്തിനുമിടയിലുള്ള പാലങ്ങളെപ്പറ്റി പുതിയ ചിന്തകള്‍ ഉറക്കെയാവുന്നത് ഇതുകൊണ്ടും കൂടിയല്ലേ?
ഫോക്കസ് സനല്‍ ശശിധരന് നാസര്‍ തൊലക്കര ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ എം.ഫൈസല്‍ എ.പി അഹമ്മദ് ആര്. മുരളീധരന് സിനിമ ഒ.. കെ. സുദേഷ് ഒ. കെ. സുദേഷ്, ലാസര്‍ ഡിസില്‍വ, സുനില്‍ കെ ചെറിയാന്, ഷിബു ഫിലിപ്പ് നിരീക്ഷണം ഇ. സന്തോഷ് കുമാര്‍ കഥ കൃഷ്ണകുമാര്‍ മാരാര്‍ | സന്തോഷ് തോമസ് കോട്ടുക്കല്‍ എം. എസ് ജയകുമാര്‍ കവിത പി. എന്‍. ഗോപീകൃഷ്ണന് ടി.പി. വിനോദ് സജിത എം. ആര് വിമീഷ് മണിയൂര്‍ അശ്റഫ് കല്ലോട് അബ്ദുള്ള അനിയന് വര്‍മ്മ സന്തോഷ് പല്ലശ്ശന |
Posted by
Paul
at
10:34 AM
0
comments
Saturday, March 01, 2008
തര്‍ജ്ജനി മാര്‍ച്ച് 2008

ഭൂതകാലത്തിന്റെ തടവുകാര്‍
തര്‍ജ്ജനി പ്രവര്‍ത്തകര്‍
കേരളപ്പിറവിയുടെ അമ്പതാം വര്‍ഷം, നാലുകെട്ടിന്റെ അമ്പതാം വര്‍ഷം, ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാല്പതാം വര്‍ഷം എന്നിങ്ങനെ ഭൂതകാലത്തിന്റെ നാള്‍വഴികളില്‍ നിന്ന് ആഘോഷത്തിനുള്ള ഇനങ്ങള്‍ കണ്ടെത്തുവാനുള്ള അത്യുത്സാഹം മലയാളികള്‍ പ്രകടിപ്പിക്കുകയാണ്. ഒരു ജനതയ്ക്കും ചരിത്രനിരപേക്ഷമായ നിലനില്പില്ല എന്നു സമ്മതിക്കാം. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കാനാകാതെ ഭൂതകാലത്തിന്റെ നിലവറകളില്‍ തെരഞ്ഞ്, കണ്ടെത്തുന്നവയില്‍ അഭിമാനം കൊള്ളുകയും ആനന്ദിക്കുകയും ചെയ്യുന്നത് വിചിത്രമായ കാര്യമാണ്.
വര്‍ത്തമാനം പി.കെനാണു സംസാരിക്കുന്നു വി. കെ. പ്രഭാകരന് നിരൂപണം ആശയങ്ങളേക്കാള്‍ വലുതായ ജീവിതങ്ങളും സ്വപ്നങ്ങളും എം. എം. സോമശേഖരന്‍ ഫോട്ടോയും നെഗറ്റീവും ഡോ. ഉമര്‍ തറമേല്‍ വായന അപ്പുണ്ണിയും അപ്പുവും എന്റെ രമണീയകാലവും ലാസര്‍ ഡിസില്‍വ കവിത പ്രതീതിയാഥാര്‍ത്ഥ്യവും മറ്റും കെ എം ഷെറീഫ് | പകരം പി. ശിവപ്രസാദ് കവല സന്തോഷ് പാലാ ഞാന്‍ പ്രതീഷ് എം. പി. ചുവന്ന ചെമ്പരത്തി ശ്രീകൃഷ്ണദാസ് മാത്തൂര്‍ ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്.. കെ. പി. ചിത്ര. കഥ കാണാതായ പട്ടി സന്തോഷ് തോമസ് പട്ടി അബ്ദുല്‍ അസീസ് മിഷ്രി |
Posted by
Paul
at
7:04 AM
3
comments
Saturday, February 09, 2008
തര്‍ജ്ജനി ഫെബ്രുവരി 2008

വികസനത്തിന്റെ പുതിയ വേദാന്തങ്ങള്‍ കേള്‍ക്കാറായിരിക്കുന്നു. അരിശം മൂത്ത ഒരു മന്ത്രി പറഞ്ഞത് തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങാനാവില്ലെന്നാണ്. ആരോടാണ് ഈ സചിവോത്തമന് അരിശപ്പെടുന്നത്? തന്നോട് തന്നെയോ അതോ തന്നെ ഈ സിംഹാസനത്തില്‍ അവരോധിച്ച സമ്മതിദായകരായ പൗരജനത്തോടോ? ഇത്തരം വൈകാരികപ്രകടനങ്ങള്‍ നീതീകരിക്കാവുന്ന ജനാധിപത്യമര്യാദ തന്നെയോ? പൗരജനത്തോട് അരിശപ്പെട്ട് നടപ്പില്‍ വരുത്തുന്നതാണ് വികസനം എന്ന അവസ്ഥ കൗതുകകരം തന്നെ. വികസനം എന്നാല്‍ എന്തെന്നും ഇത് ആരെ ലക്ഷ്യമാക്കുന്നുവെന്നും ആലോചിക്കുവാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.
ഓര്‍മ്മ വി. മുസഫര്‍ അഹമ്മദ് നിരൂപണം ഡോ. ബാനര്‍ജി ലേഖനം ഷംസുദീന്‍, മസ്കറ്റ് കവിത ലാസര്‍ ഡിസില്‍വ പി.ആര്. രതീഷ് നൌഷാദ് പത്തനാപുരം | മുഹമ്മദ് ശിഹാബ് പ്രതീഷ് എം.പി. മനോജ് കുമാര്‍, ഹബീബ കഥ മുഹമ്മദ് ഷാഫി സുജിത്.ജെ സഹല്‍ മജീദ് |
Powered by ScribeFire.
Posted by
Paul
at
7:47 PM
0
comments
Saturday, January 05, 2008
തര്‍ജ്ജനി വാര്‍ഷികപ്പതിപ്പ് 2008

തുഗ്ലക്ക് രാജാവും കേരളത്തിലെ വിദ്യാലയഭരണവും
കേരളത്തില്‍
വീണ്ടും വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള ചൂടുപിടിച്ച തര്‍ക്കങ്ങള്‍
തുടങ്ങിയിരിക്കുന്നു. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചും
ഉന്നതവിദ്യാഭ്യാസരംഗത്ത് കോളേജുകള്‍ ക്ലസ്റ്ററുകളായി തിരിച്ച്
ഭരിക്കുവാനുള്ള ഉന്നതവിദ്യാഭ്യാസകൗണ്സിലിന്റെ തീരുമാനവുമാണ് ഇപ്പോഴത്തെ
തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പ്രൊഫഷനല്‍ കോളേജ്
പ്രവേശനം വിദ്യാര്‍ത്ഥികളെ കണ്ണീരുകുടിപ്പിച്ചും അയല്‍സംസ്ഥാനത്തെ
കോളേജുകള്‍ തന്നെ ശരണം എന്ന അവസ്ഥയിലെത്തിച്ചും കൈകാര്യം ചെയ്തതിനു തൊട്ടു
പിന്നാലെ വന്ന ഈ പരിഷ്കരണനിര്ദ്ദേശങ്ങളുടെ വിശദാംശങ്ങളിലേക്ക്
പോകുംമുമ്പ് തന്നെ പഴയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആത്മാവിനെ
ഉപാസിക്കുന്നവര്‍ ഇതിനു പിറകിലുണ്ടെന്നു കരുതാവുന്ന വിധത്തില്‍
യുക്തിശൂന്യവും പരിഹാസ്യവുമാണ് കാര്യങ്ങളുടെ അവസ്ഥ എന്നു തോന്നും.
വിശദാംശങ്ങളിലേക്ക് കടന്നാലോ വലിയ സിദ്ധാന്തവായാടിത്തവും പെരുത്ത
പിടിപ്പുകേടും അതിലപ്പുറം കടുത്ത നിര്ല്ലജ്ജതയുമാണ് നമ്മുക്ക് കാണാനാവുക.
ഓര്‍മ്മ അച്ചുതന് കൂടല്ലൂര്‍ പി . മോഹന്‍ വര്‍ത്തമാനം കെ. പി. ഗിരിജ അജിത - അനിത, ഹരി സജിത രാജന് സിനിമ ഒ.. കെ. സുദേഷ് ഒ.കെ.സുദേഷ്, ലാസര്‍ ഡിസില്‍വ, സുനില്‍ കെ ചെറിയാന്, മുഹമ്മദ് റിയാസ് സമകാലികം വി. സി. ശ്രീജന് ഒ.കെ. സുദേഷ് എം. പി. രാധാകൃഷ്ണന് രാജീവ് ചേലാട്ട് ഗീഥ ലേഖനം എം.കെ ഹരികുമാര്‍ ലാസര്‍ ഡിസില്‍വ പുസ്തകം മനോജ് കുറൂര്‍ വായന സുനീത ടി. വി ജീവിതം ദേവസേന നിരീക്ഷണം അജയ് പി. മങ്ങാട്ട് കഥ മനോജ് കാട്ടാമ്പള്ളി | പി. ജെ. ജെ. ആന്റണി ഡോ.ടി.പി.നാസര്‍ ജി. എസ്. ശുഭ എം. രാഘവന് കെ.അര്.ഹരി ഹക്കിം ചോലയില്‍ സറഫുന്നിസ.കെ സക്കറിയാ താമര്‍ ഡെയ്സി അല്‍ അമീര്‍ സുധീരന് എം എസ് അബ്ദുള്‍വാഹിദ്. എം കവിത അനിതാ തമ്പി ശിഹാബുദ്ദീന് പൊയ്ത്തുംകടവ് കുഴൂര്‍ വിത്സണ് ടി.പി.വിനോദ് സലാം കെ പി ഒ. പി. സുരേഷ് ജയന് കെ..സി ബിന്ദു കൃഷ്ണന് അജിത് കുമാര്‍ കാഴ്ച കെ. ആര്. വിനയന് പി. മോഹന്‍ |
Posted by
Paul
at
6:57 PM
0
comments